ലണ്ടന്‍ : ഇന്ത്യയുടെ മലയാളി താരം രഞ്ജിത്ത് മഹേശ്വരി ഒളിംബിക്സില്‍ നിന്നു പുറത്തായി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മാറ്റുരച്ച രഞ്ജിത് ഒരൊറ്റ ചാട്ടം പോലും ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ യോഗ്യതാമത്സരത്തില്‍ തന്നെ നാണംകെട്ടു പുറത്താവുകയായിരുന്നു. പതിനേഴ് മീറ്ററിനടുത്ത ദൂരം താണ്ടാനായാല്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധ്യതയുണ്ടായിരുന്ന രഞ്ജിത്തിന്റെ മൂന്ന് ചാട്ടങ്ങളും ഫൗളായി. ആദ്യ രണ്ട് ചാട്ടങ്ങളില്‍ വരയ്ക്കപ്പുറം ചവിട്ടിയ രഞ്ജിത്ത് മൂന്നാമത്തെ ശ്രമത്തില്‍ റണ്ണപ്പ് ശരിയാകാത്തതുകൊണ്ട് ചാടാതെ പിന്‍വാങ്ങുകയായിരുന്നു. ഇന്ത്യയുടെ ദേശീയ റെക്കോഡുകാരണ് രഞ്ജിത് മഹേശ്വരി.
Discussion about this post