ഇസ്‌ലാമാബാദ് : നിര്‍ബന്ധിത മതംമാറ്റം നടത്തി ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ യുവാവ് അറസ്റ്റില്‍. സര്‍വാര്‍ സോളങ്കി എന്ന യുവാവാണ് അറസ്റ്റിലായത്. സാര്‍വാറിനെ സിന്ധ് ഹൈക്കോടതി പോലീസ് കസ്റ്റിഡിയില്‍ വിട്ടു.
പെണ്‍കുട്ടി കഴിഞ്ഞ മെയ് 20 ന് കറാച്ചിയില്‍ വച്ച് ഇസ്‌ലാം മതം സ്വീകരിച്ചെന്ന് കോടതിയെ ബോധിപ്പിച്ച സര്‍വാര്‍ ഇതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കി. മെയ് 25 ന് സോളങ്കിയും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം ആഘോഷപൂര്‍വ്വം കഴിഞ്ഞതാണെന്നും, പീന്നീട് ജൂണ്‍ 20 ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നെന്നും സോളങ്കിയുടെ വക്കീല്‍ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ സോളങ്കിയുടെ വാദം കോടതിയില്‍ പെണ്‍കുട്ടി നിഷേധിക്കുകയായിരുന്നു. വസ്ത്രം അലക്കുവാനായി വീട്ടില്‍നിന്നു പുറത്തപോയ തന്നെ സോളങ്കിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ വാദം.തട്ടിക്കൊണ്ടുപകലിനു ശേഷം കറാച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ തന്നെ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും സാര്‍വാര്‍ സോളങ്കിയും സംഘവും പുറത്തുപോയ സമയത്ത് താന്‍ രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.
Discussion about this post