Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ബ്രഹ്മാദി ദേവസ്തുതി

by Punnyabhumi Desk
Aug 11, 2012, 05:10 pm IST
in സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ

(ഭാഗം 22)

ബ്രഹ്മാദി ദേവസ്തുതി

സൃഷ്ടിസ്ഥിതി സംഹാരകര്‍മ്മങ്ങള്‍ ചെയ്യുന്ന ബ്രഹ്മവിഷ്ണു മഹേശ്വരന്മാര്‍ പരമാത്മസ്വരൂപനായ ശ്രീരാമചന്ദ്രന്റെ അഥവാ ശിവന്റെ അംശങ്ങളാണ്. മുപ്പത്തിമുക്കോടി വരുന്ന ദേവന്മാരും അങ്ങനെതന്നെ. അതിനാല്‍ അവരെല്ലാം പൂജ അര്‍ഹിക്കുന്നു. അതാണു വാരിജോല്‍ഭവനാദിയാകിയ ദേവന്മാരും നാരദപ്രമുഖന്മാരാകിയ മുനികളുമെന്ന് എഴുത്തച്ഛന്‍ തുടര്‍ന്നു സ്തുതിക്കുന്നത്. അതേപോലെ തന്നെ പൂജാര്‍ഹരാണ് മഹേശ പത്‌നിയായ പാര്‍വതിയും വിഷ്ണുപത്‌നിയായ ലക്ഷ്മീഭഗവതിയും

ലോകമുണ്ടാകുന്നതിനുമുമ്പ് പരമാത്മാവ് അഥവാ പരബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ പ്രപഞ്ചസൃഷ്ടിക്കായി സങ്കല്പിച്ചു. അതോടെ ഏകനായ പരമാത്മാവുതന്നെ നാനാത്വങ്ങള്‍ നിറഞ്ഞ ലോകമായി വികസിച്ചു. അതാണു പരബ്രഹ്മമെന്ന പേര് അതിനുനേടിക്കൊടുത്തത്. ബൃംഹണം ചെയ്യുന്നവന്‍ അഥവാ വികസിക്കുന്നവനാണു ബ്രഹ്മം. പരമാത്മാവില്‍ മൊട്ടിട്ട സ്പന്ദനമായാണ് അതിന്‍റെ ആവിര്‍ഭാവം. അതു ഒരേഒരു സ്പന്ദന കേന്ദ്രത്തില്‍ നിന്നു പുറപ്പെടുന്ന അനേകവലയങ്ങളുടെ ആകൃതിയില്‍ വളരാന്‍ തുടങ്ങി. അതിന്റെ പരമാവധിയായാല്‍ അതേവിധം സ്പന്ദനകേന്ദ്രത്തില്‍ തിരിച്ചെത്തി അവ ലയിച്ചടങ്ങുകയും ചെയ്യും. അപ്പോള്‍ എല്ലാം അതിന് താമരയുടെ ആകൃതിവിശേഷം കൈവരുന്നു. അതാണ് വിഷ്ണുവിന്റെ (പരബ്രഹ്മത്തിന്റെ) നാഭിയിലുണ്ടായ താമര. സ്പന്ദനത്തിന്റെ കേന്ദ്രമാണു വിഷ്ണുവിന്റെ നാഭി. പ്രപഞ്ച സൃഷ്ടിയില്‍ കലാശിക്കുന്ന ഈ താമരയുടെ ഉത്പത്തി വിഷ്ണുവിനെ അഥവാ ശ്രീരാമനെ പദ്മനാഭനാക്കിത്തീര്‍ക്കുന്നു.

പരമാത്മാവിലാണല്ലോ ഈ തരംഗമാലകളുണ്ടാക്കുന്നത്. അതാണ് ലോകമാതാവായ മൂലപ്രകൃതി അഥവാ ശക്തി. വെള്ളത്തിലുണ്ടാകുന്ന തിരമാലകളില്‍ വെള്ളമുള്ളതുപോലെ വിഷ്ണുവിലുണ്ടാകുന്ന ഈ സൃഷ്ടിതരംഗങ്ങളില്‍ അംശംകൊണ്ട് അദ്ദേഹം അടങ്ങിയിരിപ്പുണ്ട്. ജലമില്ലാതെ തരംഗമില്ല. അതേവിധം വിഷ്ണുവില്ലാതെ മൂലപ്രകൃതിയുമില്ല. പ്രവൃത്യുന്മുഖമായ പ്രകൃതി ശക്തിയോടു ഇങ്ങനെ ബന്ധപ്പെട്ടു നില്ക്കുന്ന ബ്രഹ്മമാണ് ഈശ്വരന്‍. ബ്രഹ്മതത്ത്വം ഈശ്വരനുമപ്പുറത്താണെന്നു മനസ്സിലാക്കിക്കൊള്ളണം. സത്വം രജസ്സ് തമസ്സ് എന്നു മൂന്നു ഗുണങ്ങളോടുകൂടിയതാണ് മൂലപ്രകൃതി. അതില്‍ സാത്വികഗുണം കണ്ണാടിപോലെ നിര്‍മ്മലമാണ്. ശുദ്ധമായ കണ്ണാടി അഥവാ സ്ഫടികം പ്രകാശത്തെ തടയാത്തതുപോലെ സാത്വികഗുണം ആത്മപ്രകാശത്തെ മറയ്ക്കുന്നില്ല. അതിനാല്‍ ജ്ഞാനാനന്ദങ്ങള്‍ക്ക് അതില്‍ കുറവുസംഭവിക്കുന്നില്ല. ഇതില്‍നിന്നു ഭിന്നമാണ് രാജസവും താമസവുമായ ഗുണങ്ങള്‍. അവയുടെ കാര്യങ്ങള്‍ വേറൊരവസരത്തില്‍ ചര്‍ച്ചചെയ്യുമെന്നതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ലെന്നുമാത്രം. ആത്മപ്രകാശത്തെ തടയുകയും മറ്റുവിധങ്ങളില്‍ രൂപാന്തരപ്പെടുത്തിക്കാണിക്കുകയും ചെയ്യുന്ന ഗുണങ്ങളാണവ.

മൂലപ്രകൃതിയിലുള്ള സാത്വികഗുണത്തിന്റെ ആകെത്തുകയ്ക്കു മായയെന്നാണു സാങ്കേതിക നാമം. അതുവീണ്ടും മൂന്നായിപിരിയും. സത്വത്തിലെ സത്വം, സത്വത്തിലെ രജസ്സ്, സത്വത്തിലെ തമസ്സ് എന്നിവയാണവ. പരമാത്മാവ് അംശംകൊണ്ട് മൂലപ്രകൃതിയുമായി ബന്ധപ്പെട്ടു നില്ക്കുന്നു എന്നുപറയുമ്പോള്‍ തന്നെ മായയുടെ മേല്പറഞ്ഞ മൂന്നംശങ്ങളോടും ബന്ധപ്പെടുന്നു. എന്നു സിദ്ധമാണല്ലോ. സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നിരന്തരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചതത്ത്വങ്ങളാണവ. മേല്പറഞ്ഞ സൂക്ഷ്മാംശങ്ങള്‍ സാധാരണര്‍ക്കു സുഗ്രഹമല്ലാത്തതിനാല്‍ അവയെ ത്രിമൂര്‍ത്തികളായി പൗരാണികര്‍ പരിചയപ്പെടുത്തി. സത്വത്തില്‍ സത്വവുമായി ബന്ധപ്പെട്ടുനില്ക്കുന്ന പരമാത്മാവാണു സംഹാരകര്‍ത്താവായ രുദ്രന്‍. ഇവിടെ ഒരു സംശയം സാധാരണ പലര്‍ക്കും ഉണ്ടാകാറുണ്ട്. വിഷ്ണു രുദ്രന്‍ (ശിവന്‍) മുതലായ പേരുകള്‍ പരമാത്മാവെന്ന അര്‍ത്ഥത്തിലും പരമാത്മാവിന്റെ അംശഭൂതരായ ത്രിമൂര്‍ത്തികളില്‍ രക്ഷയുടെയും സംഹാരത്തിന്റെയും കര്‍ത്താക്കളെന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചുകാണുന്നതാണു സംശയത്തിനു ഹേതു. ഒരേപേര് രണ്ടുപേര്‍ക്കു വന്നു എന്നുമാത്രമേ ആദ്യം മനസ്സിലാക്കേണ്ടൂ. അതോടെ സംശയം നീങ്ങിക്കൊള്ളും. അനാദ്യനന്തമായ പരമാത്മാവാണ് തന്റെ അംശംകൊണ്ടു ത്രിമൂര്‍ത്തികളായി ഭവിക്കുന്നത് എന്നതില്‍ ഒരേ പേരിട്ടതിന് സാംഗത്യമുണ്ട്. ത്രിമൂര്‍ത്തികളുള്‍പ്പെടെ സര്‍വവും ഏകനായ പരമാത്മാവുതന്നെയാണെന്ന സത്യം മനസ്സിലാക്കാനും അതുപ്രയോജനപ്പെടും.

ലോക് സൃഷ്ടിക്കായി പരമാത്മാവിലാരംഭിച്ച ശക്തിസ്പന്ദനം ത്രിമൂര്‍ത്തികളെ നിര്‍മ്മിച്ച് ബ്രഹ്മാവിലൂടെ പതിനാലു ലോകങ്ങളുടെയും അവയില്‍ വസിക്കുന്ന ജീവജാലങ്ങളുടെയും ജീവനില്ലാത്ത പദാര്‍ത്ഥങ്ങളുടെയും നിര്‍മ്മിതിയിലേക്ക് പുരോഗമിക്കുന്നു. അതിനുവേണ്ടി ബ്രഹ്മാവിലേക്ക് ഒഴുകിയെത്തുന്ന പരമാത്മചൈതന്യം നാനാപദാര്‍ത്ഥ നിര്‍മ്മാണത്തിനായി മുപ്പത്തിമുക്കോടി ശാഖകളായി പിരിഞ്ഞു പ്രവര്‍ത്തിക്കുന്നു. അവയാണു ദേവന്മാര്‍. ഗംഗയില്‍ നിന്നു ശാഖോപശാഖകളായി പിരിഞ്ഞു ഒഴുകുന്ന നദികളെല്ലാം ഗംഗയാണെന്നതിനുസംശയംവേണ്ട. അതേവിധം മുപ്പത്തിമുക്കോടി ശാഖകളും പരമാത്മാവുതന്നെ എന്നതിനു തര്‍ക്കവും ആവശ്യമില്ല. ലോകസൃഷ്ടി എന്ന ഏകലക്ഷ്യത്തോടുകൂടിയ അവയുടെ അഥവാ ദേവന്മാരുടെ പ്രവര്‍ത്തന ഫലമാണ് ജഡചേതനമയമായ സര്‍വപദാര്‍ത്ഥങ്ങളും. ദേവന്മാര്‍ ഈ പദാര്‍ത്ഥങ്ങളുള്ളിലും പുറത്തും കുടികൊണ്ട് അവയെ നമുക്ക് അനുഭവപ്പെടുത്തുന്നു. സൃഷ്ടിയുടെ കാര്യംമാത്രമേ ഇപ്പോള്‍ ചിന്തിച്ചുള്ളൂ. സ്ഥിതിയും സംഹാരവും ഇതിനുസഹായകമായി ഇതോടുബന്ധപ്പെട്ടിരിക്കുന്നു.

ഹൈന്ദവ പുരാണപ്രസിദ്ധമായ ദേവന്മാര്‍ വ്യക്തികളല്ല ശാസ്ത്രസത്യങ്ങളാണെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടാകും. ഹിന്ദുദേവീ ദേവന്മാരെക്കുറിച്ചു പണ്ഡിതന്മാരില്‍പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ അബദ്ധജടിലതയും ഇവിടെ സ്പഷ്ടമാകുന്നു. പരബ്രഹ്മം മുതല്‍ ദേവന്മാര്‍വരെ സര്‍വവും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലിരിക്കുന്നു. അവര്‍ വ്യക്തതയോടെ നമ്മില്‍ വിളങ്ങേണ്ടത് ജീവിതവിജയത്തിനാവശ്യമാണ്. അതാണ് വാരിജോല്‍ഭവനാദിയാകിയവരോട് ചെയ്യുന്ന പ്രാര്‍ത്ഥനയുടെ ലക്ഷ്യം. നാരദനെപ്പറ്റി നേരത്തെവ്യക്തമാക്കിയിട്ടുണ്ട്. പരമാത്മതത്ത്വം പഠിപ്പിച്ചുതരുന്നയാളാണദ്ദേഹം. അങ്ങനെയുള്ള മുനിമാര്‍ വേറെയുമുണ്ട്. അവര്‍ ശരിയായ വഴികാട്ടിത്തരണം. പ്രപഞ്ചത്തിന്റെ പരമരഹസ്യമറിഞ്ഞിട്ടുള്ളവര്‍ക്കുമാത്രമേ വഴികാട്ടാന്‍ കഴിയൂ. മാര്‍ഗ്ഗവിഘ്‌നം വരുത്തുന്ന ഘടകങ്ങളെ കണ്ടെത്തി നിവാരണം ചെയ്യാന്‍പറ്റൂ. പഠിച്ചകാര്യങ്ങള്‍ ഭൗതികജഗത്തില്‍ നടപ്പില്‍വരുത്താനകണമെങ്കില്‍ ബലവും സമ്പത്തും വേണം. അതിനു പാര്‍വതീദേവിയും മഹാലക്ഷ്മിയും തുണയ്ക്കണം. പ്രപഞ്ചഘടനമുതല്‍ ജീവിതവിജയരഹസ്യംവരെയുള്ള കാര്യങ്ങള്‍ ഈ നാലുവരികളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies