വാഷിങ്ടണ്‍: യു.എസ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹവായിയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ തുളസി ഗബാര്‍ഡിന് ജയം. ഹിന്ദുമത വിശ്വാസിയാണ് മുപ്പത്തിയൊന്നുകാരിയായ തുളസി ഗബാര്‍ഡ്.
നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ യു.എസ്. പ്രതിനിധി സഭയിലെത്തുന്ന ആദ്യ ഹിന്ദുസമുദായക്കാരിയാകും തുളസി. ഹവായി സംസ്ഥാന സെനറ്റര്‍ മൈക് ഗബാര്‍ഡിന്റെയും വ്യവസായിയായ കരോള്‍ പോട്ടര്‍ ഗബാര്‍ഡിന്റെയും മകളാണ് തുളസി. ഹൈന്ദവവിശ്വാസിയാണെങ്കിലും തുളസി ഇന്ത്യക്കാരിയോ ഇന്ത്യന്‍ വംശജയോ അല്ല. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഒരു വിഘടിത വിഭാഗത്തിന്റെ പ്രചാരകനായിരുന്നു തുളസിയുടെ അച്ഛന്‍ മൈക്. ഭക്തി, ജയ്, ആര്യന്‍, തുളസി, വൃന്ദാവന്‍ എന്നിവരാണ് തുളതിയുടെ മക്കള്‍.
Discussion about this post