ടൗണ്‍സ്‌വില്‍ (ഓസ്‌ട്രേലിയ): അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് സി ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് വിജയം. സിംബാബ് വെക്കെതിരെ നടന്ന മത്സരത്തില്‍ 63 റണ്‍സിനാണ് ഇന്ത്യ വിജയം കൈയിലൊതുക്കിയത്. തൊട്ടു മുന്പിലത്തെ മത്സരത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് നാലു വിക്കറ്റിന് തോറ്റിരുന്നു. ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ്(78), ഓപ്പണര്‍ പ്രശാന്ത് ചോപ്ര(57) എന്നിവരുടെ മികച്ച പ്രകടനവുമാണ് വിജയം സമ്മാനിച്ചത്. അഞ്ചു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും പറത്തി 24 റണ്‍സെടുത്ത പാസ്സി ആറു വിക്കറ്റുകളും വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. സിംബാബ്‌വെയുടെ മധ്യനിര താരം മാല്‍ക്കം ലേക്ക്(118) സെഞ്ച്വറി നേടി. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 6ന് 261; സിംബാബ്‌വെ 44.1 ഓവറില്‍ 198ന് പുറത്ത്. 24 റണ്‍സും ആറ് വിക്കറ്റുകളും നേടിയ പാസ്സിയാണ് മാന്‍ ഓഫ് ദി മാച്ച് .
Discussion about this post