കൊച്ചി: ചെന്നൈയില്‍ നടക്കുന്ന ബുച്ചിബാബു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീമിനെ സോണി ചെറുവത്തൂര്‍ നയിക്കും. 18,19 തിയ്യതികളില്‍ കര്‍ണാടകയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ബാംഗ്ലൂരില്‍ കോച്ച് സുജിത് സോമസുന്ദറിന്റെ കീഴില്‍ ക്യാമ്പു കഴിഞ്ഞാണ് കേരള ടീം ആഗസ്ത് 18 മുതല്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തുക.
കേരള ടീം: സോണി ചെറുവത്തൂര്‍(ക്യാപ്റ്റന്‍), സച്ചിന്‍ ബേബി(വൈ.ക്യാപ്റ്റന്‍), വി.എ.ജഗദീഷ്, അഭിഷേക് ഹെഗ്‌ഡെ, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, സി.പി.റിസ് വാന്‍, റൈഫി വിന്‍സന്റ് ഗോമസ്, അക്ഷയ് കോടോത്ത്(കീപ്പര്‍), സഞ്ജു വിശ്വനാഥ്, ശ്രീജിത്, എസ്.അനീഷ്, മനു കൃഷ്ണന്‍, എന്‍.നിയാസ്, പി.യു.അന്‍താഫ്.
Discussion about this post