ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ക്വത്തയില്‍ നിന്നു റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ബോംബ് വെച്ചു തകര്‍ക്കാനുള്ള ശ്രമം വിഫലമാക്കി. എന്‍ജിന്‍ ഡ്രൈവറുടെ സമയോജിതമായ പ്രവര്‍ത്തനമാണ് വന്‍ ദുരന്തത്തില്‍നിന്ന് ട്രയിനിനെ രക്ഷപ്പെടുത്തിയത്. റെയില്‍വേ ട്രാക്കില്‍ സംശയകരമായ വസ്തു ശ്രദ്ധയില്‍പെട്ട എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
ബലൂചിസ്ഥാനിലെ ബോലാന്‍ ജില്ലയിലെ കോല്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. റോക്കറ്റ് ഷെല്ലില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വസ്തുവാണ് ട്രാക്കില്‍ കണ്ട്‌തെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞു. ബോംബ് സ്‌ക്വാഡെത്തി ഇത് നിര്‍വീര്യമാക്കി.
Discussion about this post