മുംബൈ: ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പുതിയ വീഡിയോ പരസ്യം വിവാദമാകുന്നു. സച്ചിന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന തരത്തിലുള്ള പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. സഹാറ ഗ്രൂപ്പിന്റെ ക്യൂ ഷോപ്പുകള്‍ക്ക് വേണ്ടിയാണ് പരസ്യം നിര്‍മ്മിച്ചിട്ടുള്ളത്. ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന ബിസിസിഐ പ്രവര്‍ത്തകസമിതിയിലും പരസ്യത്തിനെതിരേ വിമര്‍ശനമുയര്‍ന്നു.
സച്ചിനൊപ്പം യുവരാജും വീരേന്ദര്‍ സേവാഗും പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 30 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ളതാണ് പരസ്യം. പരസ്യം കണ്ട ശേഷം ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെടണോയെന്ന് ബിസിസിഐ തീരുമാനിക്കും.
Discussion about this post