ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ പിടിയിലായ ലഷ്കര്‍ കമാന്‍ഡര്‍ സഖി ഉര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെയുള്ളവരുടെ വിചാരണ ഒരാഴ്ചത്തേക്ക് നീട്ടിവെച്ചു. പ്രതികളുടെ അഭിഭാഷകന്‍റെ ആവശ്യപ്രകാരമാണ് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി വിചാരണ നീട്ടിയത്. ലഖ്വി ഉള്‍പ്പെടെ ഏഴു പേരാണ് പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്നത്. സെപ്തംബര്‍ ഒന്നിനാകും ഇനി കേസ് പരിഗണിക്കുക.
Discussion about this post