മുള്‍ട്ടാന്‍: 24 മണിക്കൂറുനികം രണ്ടുപേരെ വിവാഹം ചെയ്യാനുള്ള 23 വയസ്സുള്ള പാക് യുവാവിന്റെ തീരുമാനം മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായി. കുടുംബ താല്‍പര്യവും താന്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച പ്രണയവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകേണ്ടിവന്നതിനാലാണ് ഈ തീരുമാനമെന്ന് അസര്‍ ഹൈദരി പറഞ്ഞു.
കുട്ടിക്കാലത്തേ തന്റെ ബന്ധുക്കള്‍ വധുവായി കണ്ടുവെച്ച 28 കാരി ഹുമൈറ ഖാസിമിനെ വധുവായി സ്വീകരിക്കാന്‍ പുതിയ സാഹചര്യത്തില്‍ ഹൈദരി വിസമ്മതിച്ചിരുന്നു. 21 വയസ്സുള്ള തന്റെ പ്രേയസ്സി റുമാന അസ്‌ലമിനെ സ്വന്തമാക്കണമെന്നായിരുന്നു യുവാവിന്റെ താല്‍പര്യം. ഇതിനെ കുടുംബം ശക്തമായി എതിര്‍ത്തപ്പോഴാണ് രണ്ടുപേരെയും വിവാഹം ചെയ്യാം എന്ന ഓഫര്‍ യുവാവ് മുന്നോട്ടുവെച്ചത്. ഇത് ഭാവി വധുവും കാമുകിയും സമ്മതിക്കുകയും ചെയ്തു.
ഞായറാഴ്ചയാണ് ഹുമൈറയുമായുള്ള വിവാഹം. തുടര്‍ന്ന് തിങ്കളാഴ്ച റുമാനയെയും അസര്‍ വധുവാക്കും. മുള്‍ട്ടാന്‍ നഗരത്തില്‍ നടക്കുന്ന വിവാഹ ചടങ്ങിന്റെ തത്സമായ സംപ്രേഷണത്തിനൊരുങ്ങുകയാണ് പാക് ചാനലുകള്‍.
രണ്ടു സ്ത്രീള്‍ ഒരേ പുരുഷനെ സ്‌നേഹിക്കാന്‍ പരസ്‌പര ധാരണയിലെത്തിയെന്നതില്‍ താന്‍ ഭാഗ്യവാനാണെന്ന് അസര്‍ പറഞ്ഞു.
Discussion about this post