ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ ഒരു ഷോപ്പിങ് മാളില്‍ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏഴ് പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.
സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് അക്രമി മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഷോപ്പിങ് മാളിനുള്ളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ തോക്കുധാരിയായ അക്രമി ആളുകള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നാലുമണിക്കാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടേക്കുള്ള റോഡ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
Discussion about this post