ഇസ് ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ വെള്ളിയാഴ്ച വൈകീട്ടുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. നഗരത്തിലെ ഒരുവര്‍ക്ക്‌ഷോപ്പിനുസമീപമാണ് സ്‌ഫോടനമുണ്ടായത്. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ചെറു ട്രക്കില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചും മറ്റുആറുപേര്‍ ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post