ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യന്‍ മേഖലയില്‍ താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ല. അതേസമയം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭൂചലനത്തേത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് ഇറങ്ങിയോടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കിഴക്കന്‍ പ്രവിശ്യയായ പാപുവയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്നു 14 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Discussion about this post