ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ പാക്കിസ്ഥാന്‍ കോടതി മാറ്റി വച്ചു. സെപ്റ്റംബര്‍ 15-ലേക്കാണ് വിചാരണ മാറ്റിയത്. കേസിലെ സാക്ഷികള്‍ ഹാജരായിട്ടില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നണിത്. മുംബൈ ഭീകരാക്രമണക്കേസില്‍ ലക്ഷ്കര്‍ ഇ തൊയ്ബ തലവന്‍ സക്കിര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെ പാക്കിസ്ഥാനില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരേയുള്ള വിചാരണ പാക്കിസ്ഥാന്‍ നീട്ടിക്കൊണ്ടു പോകുകയാണ്.
Discussion about this post