ന്യൂയോര്‍ക്ക്: അമേരിക്കയുടെ സെറീന വില്യംസ് യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം  സ്വന്തമാക്കി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്കയെയാണ്  സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 2-6 , 7-5 . മത്സരത്തിന്റെ തുടക്കം മുതല്‍ സെറീനയായിരുന്നു മുന്നില്‍. പോരാട്ടം രണ്ടു മണിക്കൂര്‍ 18 മിനിറ്റ്  നീണ്ടുനിന്നു.
സെറീനയുടെ നാലാമത് യു.എസ് ഓപ്പണ്‍ കിരീടവും 15 ാമത് ഗ്രാന്‍ഡ് സ്ലാം കിരീടവുമാണിത്. മാര്‍ട്ടിന നവരത്‌ലോവയ്ക്കുശേഷം യു.എസ് ഓപ്പണ്‍ കിരീടം ചൂടുന്ന ആദ്യത്തെ 30 കാരിയാണ് സെറീന.
			


							









Discussion about this post