തൃശ്ശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ ഋഗ്വേദ ലക്ഷാര്‍ച്ചന സപ്തംബര്‍ 11ന് രാവിലെ 5.30ന് ആരംഭിക്കും. ആറ് ദിവസം നീണ്ടുനില്‍ക്കും. ഋഗ്വേദത്തിലെ 10,472 ഋക്കുകള്‍ ഒരവസരത്തില്‍ 10 പേര്‍ ചേര്‍ന്ന് ചൊല്ലി, പത്മപീഠത്തില്‍ ദ്രവ്യം നിറച്ച് സാന്നിദ്ധ്യപുഷ്ടി വരുത്തിയ കലശത്തിലേക്ക് പുഷ്പാര്‍ച്ചന ചെയ്ത്, ദിവസേന വൈകുന്നേരം മന്ത്രപൂരിതമായ കലശദ്രവ്യം വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. വൈകുന്നേരം അഞ്ചരമണിയോടെ അര്‍ച്ചന സമാപിച്ച്, 7 മണിയോടെയാണ് അഭിഷേകം നടക്കും.
10ന് വൈകീട്ട് 7 മണിക്ക് അര്‍ച്ചനയ്‌ക്കെത്തുന്ന വേദജ്ഞരെ ഗോപുരത്തില്‍ സ്വീകരിച്ച് ക്ഷേത്രത്തിലേക്കാനായിക്കുന്ന ആചാര്യവരണം ചടങ്ങും ഉണ്ടാകും. ഭക്തജനങ്ങള്‍ക്ക് അഭീഷ്ടസിദ്ധിക്കായി പ്രത്യേക സൂക്തങ്ങള്‍കൊണ്ടുള്ള അര്‍ച്ചന നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Discussion about this post