കലിഫോര്‍ണിയ: നാരായണാശ്രമ തപോവനം സ്ഥാപകനും ആത്മീയ അചാര്യനുമായ സ്വാമി ഭൂമാനന്ദ തീര്‍ത്ഥ അമേരിക്കയിലെ തെക്കേ കലിഫോര്‍ണിയ, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ഒക്‌ടോബര്‍ 9 വരെ സന്ദര്‍ശന പരിപാടികള്‍ നടക്കുക. സ്വാമിജിയുടെ സന്യാസ ശിഷ്യര്‍ സ്വാമി നിര്‍വിസെഷനന്ദ തീര്‍ത്ഥയും മാ ഗുരുപ്രിയയും സ്വാമിജിയെ അനുഗമിക്കും. ഓറഞ്ച് കൗണ്ടി (തെക്കേ കലിഫോര്‍ണിയ), വിയന്ന (വാഷിങ്ടണ്‍ ഡിസി മെട്രോ ഏരിയ) എന്നിവിടങ്ങളില്‍ സംഘം ആത്മീയ പ്രഭാഷണങ്ങളും സംവത്സരങ്ങളും നടത്തും.












