കാണ്ഡഹാര്‍: ബ്രിട്ടനിലെ ഹാരി രാജകുമാരനെ വധിക്കുമെന്ന് താലിബാന്‍ ഭീഷണി. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളില്‍ മൂന്നാമനായ ഹാരി താലിബാനെതിരായ നാറ്റോയുടെ പോരാട്ടങ്ങളില്‍ പങ്കുചേരാനായി അഫ്ഗാനിസ്താനിസ്ഥാനിലാണ് ഇപ്പോഴുള്ളത്. ഇത് രണ്ടാംവട്ടമാണ് 27-കാരനായ ഹാരി അഫ്ഗാനിസ്താനില്‍ സേവനമനുഷ്ഠിക്കാനെത്തുന്നത്. 2007-08-ല്‍ ഹെല്‍മന്ദ് പ്രവിശ്യയില്‍ പത്താഴ്ച രഹസ്യമായി സേവനമനുഷ്ഠിച്ച ഹാരിയെ സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് തിരികെ വിളിച്ചിരുന്നു.
അപ്പാച്ചെ ഹെലിക്കോപ്ടര്‍ പൈലറ്റ് കൂടിയായ ഹാരി വ്യാഴാഴ്ച രാത്രിയാണ് ബ്രിട്ടീഷ് സൈനികതാവളമായ ക്യാമ്പ് ബാസ്റ്റ്യണിലെത്തിയത്.
Discussion about this post