ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിലെ വസ്ത്രനിര്‍മാണ ശാലയ്ക്കു തീപിടിച്ച് മരിച്ചവരുടെ എണ്ണം 240 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്ന് പോലീസ് പറഞ്ഞു. കറാച്ചിയിലെ വസ്ത്രനിര്‍മാണ ശാലയ്ക്ക് തീപിടിക്കുമ്പോള്‍ 450 ലധികം ആളുകള്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നു. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഫാക്ടറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. ജനങ്ങള്‍ തിങ്ങിപാര്‍ത്തിരുന്ന പ്രദേശത്ത് നിയമങ്ങള്‍ ലംഘിച്ചാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഫയര്‍ഫോഴ്‌സിന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
ഇതേസമയം, മുള്‍ട്ടാനിലെ ചെരുപ്പുകമ്പനിക്കു തീപിടിച്ച് 35 പേര്‍ കൊല്ലപ്പെട്ടു. മുള്‍ട്ടാനിലെ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Discussion about this post