ഇസ്‌ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ പുത്രന്‍ അലി മൂസ അറസ്റ്റില്‍. ആന്റി നാര്‍ക്കോട്ടിക് സെല്‍ വിഭാഗമാണ് അലി മൂസയെ അറസ്റ്റുചെയ്തത്. മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് അനധികൃതമായി ലൈസന്‍സ് നേടിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അറസ്റ്റ് വാറണ്ട് പുറപ്പെടുവെച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ടെക്‌സ്‌റ്റൈല്‍ മന്ത്രി മഖ്ദൂം ഷഹാബുദീന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഖുഷ്‌നൂദ് അഖ്തര്‍ ലാഹിരി എന്നിവരും രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടമകളും കേസില്‍ പ്രതികളാണ്.
രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കാനായി അലി മൂസ രാഷ്ട്രീയബന്ധം ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിയതാണ് കേസിനാധാരം.
Discussion about this post