ബെര്‍ലിന്‍: സുരക്ഷാഭീഷണിയെ തുടര്‍ന്ന് ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഒഴിപ്പിച്ചു. കോണ്‍സുലേറ്റിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ അജ്ഞാതവസ്തു കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. വീസ അപേക്ഷകന്‍ കോണ്‍സുലേറ്റില്‍ ഉപേക്ഷിച്ചു പോയ പൊതിയാണ് സുരക്ഷാ ഭീഷണിയായത്. വിവാദ അമേരിക്കന്‍ സിനിമയുടെ പേരില്‍ വിവിധ രാജ്യങ്ങളില്‍ യുഎസ് എംബസികള്‍ക്കു നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ കണ്ടെത്തിയ അജ്ഞാതവസ്തു ജീവനക്കാര്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കിയതായി ഔദ്യോഗികവക്താവ് റൂത്ത് ബെന്നിറ്റ് പറഞ്ഞു.
Discussion about this post