ചെന്നൈ: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേയ്ക്ക് വീണ്ടും കിരീടം. 327 പോയന്റോടെയാണ് റെയില്‍വേ ഓവറോള്‍ ചാമ്പ്യന്മാരായത്. ഇതില്‍ 208 പോയന്റും റെയില്‍വേയുടെ വനിതാ സംഘമാണ് നേടിയത്. പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പ് സര്‍വീസസിനാണ്. 2005-നുശേഷം ആദ്യമായാണ് സര്‍വീസസിന് പുരുഷ കിരീടം ലഭിക്കുന്നത്. 138 പോയന്റ് നേടിയ സര്‍വീസസാണ് ഓവറോള്‍ നിലയില്‍ രണ്ടാം സ്ഥാനത്ത്. 114 പോയന്റോടെ ഒ.എന്‍.ജി.സി. മൂന്നാം സ്ഥാനവും നേടി.
പുരുഷവിഭാഗത്തില്‍ 119 പോയന്റുമായി റെയില്‍വേ രണ്ടാമതെത്തി. വനിതകളില്‍ റെയില്‍വേയ്ക്ക് പിന്നിലെത്തിയ ഒ.എന്‍.ജി.സി.ക്ക് 42 പോയന്റാണുള്ളത്. കേരളത്തിനാണ് വനിതകളില്‍ മൂന്നാം സ്ഥാനം. 40 പോയന്റാണ് നേടിയത്.
Discussion about this post