കൊളംബോ: ഐസിസി ട്വന്റി 20 ക്രിക്കറ്റ് റാങ്കിംഗില്‍ ഇംഗ്ളണ്ട് ഒന്നാം സ്ഥാനം സ്ഥാനത്ത്. ഇന്ത്യ ഏഴാം സ്ഥാനത്ത്. ട്വന്റി 20 ബൌളര്‍മാരുടെ ആദ്യ പത്തു പേരുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരത്തിനും ഇടംനേടാനായില്ല. ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലമാണ് ഒന്നാം സ്ഥാനത്ത്. പാക് സ്പിന്‍ താരം സയിദ് അജ്മലാണ് ബൌളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. ബാറ്റ്സ്മാന്‍മാരുടെ ആദ്യ പത്തു താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സുരേഷ് റെയ്നയ്ക്കു മാത്രമാണ് ഇടംനേടാനായത്. ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി 25-ാം സ്ഥാനത്താണ്. യുവരാജ് സിംഗ് പതിനഞ്ചാം സ്ഥാനത്തുണ്ട്. ഗൌതം ഗംഭീറാണ് യുവിയ്ക്കു തൊട്ടുപിന്നിലുള്ളത്.
Discussion about this post