റാഞ്ചി: ജാര്‍ഖണ്ഡില്‍ ഛത്ര ജില്ലയിലെ വനമേഖലയില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ് കൊല്ലപ്പെട്ടു. സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ആര്‍.ആര്‍ മിശ്ര ഉള്‍പ്പെടെ അഞ്ച് സുരക്ഷാസൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും സിആര്‍പിഎഫും നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയായിരുന്നു വെടിവെയ്പുണ്ടായത്. റാഞ്ചിയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്.












