ഇസ്‌ലാമാബാദ്: പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഉള്‍പ്പെടെ 11 പാര്‍ലമെന്റംഗങ്ങളെ ഇരട്ട പൗരത്വപ്രശ്‌നത്തില്‍ സുപ്രീം കോടതി അയോഗ്യരാക്കി. ഇവര്‍ക്ക് നല്‍കിയിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പിന്‍വലിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ മാലിക്കിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവരും.
ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഫര്‍ഹ നാസ് ഇസ്പഹാനി, സാഹിദ് ഇഖ്ബാല്‍, ജമീല്‍ മാലിക്, ഫര്‍ഹദ് മെഹമൂദ് ഖാന്‍, നാദിയ ഗാബോള്‍, ആംന ബട്ടാര്‍, അഹമ്മദ് അലി ഷാ, വസീം ഖാദിര്‍, നയീം ഖാസിം, അഷ്‌റഫ് ചൗഹാന്‍, മുഹമ്മദ് ഇഖ്‌ലാഖ് എന്നിവരാണ് അയോഗ്യരാക്കപ്പെട്ട മറ്റ് അംഗങ്ങള്‍. ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചതായ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ റഹ്മാന്‍ മാലിക്കിന്റെ സെനറ്റ് അംഗത്വം സുപ്രീംകോടതി താത്ക്കാലികമായി തടഞ്ഞിരുന്നു.
Discussion about this post