തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒക്ടോബര്‍ 12 മുതല്‍ 23 വരെയുള്ള വലിയഗണപതിഹോമം വഴിപാടായി നടത്തുന്നതിന് ബുക്കിങ് തുടങ്ങി. വിജയദശമി ദിവസം ശ്രീ വേദവ്യാസ മഹര്‍ഷിയുടെ നടയില്‍ രാവിലെ 8 മുതല്‍ കുട്ടികളെ എഴുത്തിനിരുത്തും. അതിനുള്ള ബുക്കിങ്ങും ആരംഭിച്ചു.
Discussion about this post