ടോക്കിയോ: അമ്പെയ്ത്തിന്റെ ലോകകപ്പ് ഫൈനലില്‍ ദീപിക കുമാരി വെള്ളി മെഡല്‍ നേടി. ലോക ഒന്നാം നമ്പര്‍ താരമായ ദക്ഷിണ കൊറിയയുടെ ബോ ബെ കിയോടു ശക്തമായ പോരാട്ടത്തിനൊടുവില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ലോക രണ്ടാം നമ്പര്‍ താരമാണ് ദീപിക കുമാരി. ലണ്ടന്‍ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ദീപക ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.
ബോ ബെ കിയോടോ 4-6 എന്ന പോയിന്റ് നിലയിലാണ് ദീപിക സ്വര്‍ണം കൈവെടിഞ്ഞത്. ദക്ഷിണ കൊറിയയുടെ തന്നെ ഹ്യെഒന്‍ജ് ചോയ് വെങ്കലമെഡല്‍ നേടി. സെമിഫൈനലില്‍ യുഎസ്എയുടെ ജെനിഫര്‍ നിക്കോള്‍സിനെ തോല്‍പിച്ചാണ് ദീപിക ഫൈനലില്‍ കടന്നത്.
Discussion about this post