പുണെ: ദേശീയ ഇന്റര്‍സോണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. ഇതോടെ കേരളം രണ്ട് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. രണ്ട് ദേശീയറെക്കോഡുകള്‍ തിരുത്തപ്പെട്ടു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ ആല്‍ബിന്‍ സണ്ണിയും അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ ജെനിമോള്‍ ജോയിയുമാണ് കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയത്.
പെണ്‍കുട്ടികളുടെ അണ്ടര്‍ 16 വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ അങ്കിത സുനില്‍ ഗോസാവിയും (14.45സെ) ആണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗം 600 മീറ്ററില്‍ ഹരിയാണയുടെ പുനീത് ചൗഹാനുമാണ് (ഒരു മിനിറ്റ് 24.54 സെ) പുതിയ ദേശീയറെക്കോഡുകള്‍ സ്ഥാപിച്ചു.
പെണ്‍കുട്ടികളുടെ (അണ്ടര്‍ 20) 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ജി. അഥീന, ആണ്‍കുട്ടികളുടെ (അണ്ടര്‍ 14) എം. ശ്രീഹരി വിഷ്ണു, അണ്ടര്‍ 18 പോള്‍വോള്‍ട്ടില്‍ എബിന്‍ സണ്ണി, അണ്ടര്‍ 18 ഷോട്ട്പുട്ടില്‍ വി.കെ. ആകേഷ് കുമാര്‍ എന്നിവരാണ് വെള്ളി നേടിയത്. ആണ്‍കുട്ടികളുടെ (അണ്ടര്‍ 20) ഡെക്കാത്‌ലണില്‍ എബിന്‍ കെ. നോബിള്‍, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ (അണ്ടര്‍ 16) മേമോന്‍ പൗലോസ് എന്നിവരുമാണ് വെങ്കലം സ്വന്തമാക്കിയത്.
മീറ്റ് തിങ്കളാഴ്ച സമാപിക്കും.
Discussion about this post