ലണ്ടന്‍: ബ്രിട്ടനില്‍ കാന്‍സര്‍ മരണനിരക്ക് ഗണ്യമായി കുറയുമെന്ന് വിലയിരുത്തുന്നു. 2030ഓടു കൂടി കാന്‍സര്‍ മരണനിരക്ക് 17 ശതമാനമായി കുറയുമെന്നാണ് വിദഗ്ധരുടെ അനുമാനം. പൊതുവേ പുകവലിയോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നതും മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങളുമാണ് ഇതിനു കാരണമെന്ന് യുകെ ചാരിറ്റി കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ 2010ലെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തില്‍ 170 എന്ന തോതിലാണ് ബ്രിട്ടനിലെ കാന്‍സര്‍ മരണനിരക്ക്. എന്നാല്‍ ഇതു അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളില്‍ 142 ആയി കുറയുമെന്നാണ് ഗവേഷകസംഘം പറയുന്നത്.
അണ്ഡാശയ സംബന്ധിയായ കാന്‍സറും സ്തനാര്‍ബുദ മരണനിരക്കുമായിരിക്കും ഏറ്റവും കുറയുക. സ്തനാര്‍ബുദ മരണനിരക്ക് 28 ശതമാനമായും ഉദരസംബന്ധിയായ അര്‍ബുദം 23 ശതമാനമായും പ്രോസ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സര്‍ മരണനിരക്ക് 16 ശതമാനമായും കുറയുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലിവര്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഏതാനും വിഭാഗം അര്‍ബുദരോഗങ്ങള്‍ തീവ്രമാകാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.
അണ്ഡാശയ സംബന്ധിയായ കാന്‍സറില്‍ 42.6 ശതമാനം കുറവുണ്ടാകും. നിലവില്‍ 9.1 ശതമാനം സ്ത്രീകളാണ് അര്‍ബുദരോഗം ബാധിച്ച് മരിക്കുന്നത്. എന്നാല്‍ ഇതു അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ 5.3 ആയി കുറയും. അതേസമയം, ലിവര്‍ കാന്‍സര്‍ മരണനിരക്ക് 39 ശതമാനമായി ഉയരുമെന്നാണ് നിഗമനം. ചുരുക്കത്തില്‍ അപകടകാരികളായ അര്‍ബുദരോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്ന സ്തനാര്‍ബുദം, പ്രോസ്റേറ്റ് കാന്‍സര്‍, ശ്വാസകോശാര്‍ബുദം തുടങ്ങിയവ മൂലമുള്ള മരണനിരക്കുകള്‍ കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Discussion about this post