സംഗീത
ഡല്‍ഹിക്കു സമീപമുള്ള ഒരു ഗ്രാമത്തില്‍ 500 വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന പാവപ്പെട്ട ബ്രാഹ്മണദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് ജനച്ചു. ആ അമ്മയുടെ സന്തോഷം നിമിഷത്തിനകം സങ്കടമായി മാറി. തന്റെ മകന്‍ അന്ധനാണെന്ന സത്യം അവരെ ദുഃഖിത്തിലാഴ്ത്തി എങ്കിലും അമ്മ അവനെ താലോലിച്ച് വളര്‍ത്തി. വളര്‍ന്നുവന്നപ്പോള്‍ അവനെ എല്ലാവരും വീട്ടിലുള്ളവര്‍പോലും ‘സൂര്‍’ എന്നു വിളിക്കാന്‍ തുടങ്ങി. എന്നുവച്ചാല്‍ കണ്ണുപൊട്ടനെന്നാണ് അര്‍ത്ഥം. സ്വന്തം പേര് അവന്‍പോലും മറന്നു. സൂറിനെ അവന്റെ ചേട്ടന്മാര്‍ പോലും കളിക്കാനോ വെളിയില്‍ പോകാനോ കൂടെ ചേര്‍ത്തില്ല. അവന് പരസഹായമില്ലാതെ ഒന്നും വയ്യല്ലോ. അമ്മയ്ക്കും അവനൊരു ശല്യമായി തീര്‍ന്നു. പാവം സ്ത്രീ, ദരിദ്രയായ ആവൃദ്ധ. പണിയെടുക്കണം പിന്നെ വീട്ടുകാര്യം മുഴുവന്‍ നോക്കണം പിന്നെ അന്ധനായ മകനെ ശ്രദ്ധിക്കാന്‍ സമയമെവിടെ? കൊച്ചൂസൂറിന്റെ മനസ്സില്‍ എപ്പോഴും വല്ലാത്ത സങ്കടം.
ഒരു ദീപാവലിയുടെ തലേന്നാള്‍ അച്ഛന്‍ പറഞ്ഞു ഇക്കുറി എല്ലാവര്‍ക്കും പുത്തന്‍ ഉടുപ്പുകള്‍ തയ്ക്കാന്‍ എനിക്കു കഴിയുകയില്ല. അല്ലെങ്കിലും സൂറിന് പഴയതുമതിയല്ലൊ പുതിയതായാലും അവന്‍ കാണാന്‍ വയ്യല്ലോ. പാവം സൂര്‍ ഇത് കേട്ട് സങ്കടം സഹിക്കവയ്യാതെ ഓടി ഒരു മൂലയിലൊളിച്ചു ആരും കാണാതെ ഒത്തിരി കരഞ്ഞു. അവനെ കൂട്ടുകാരും ചേട്ടന്മാരും ഉപദ്രവിച്ചു കളിയാക്കി. അവന്‍ പരാതിയുമായി അമ്മയുടെ അടുത്തെത്തും. അമ്മയില്‍ നിന്നും അവന് ശകാരം മാത്രമാണ് കിട്ടിയിരുന്നത്. ‘നീ ഒരിക്കലും വെളിയില്‍ പോകരുതെന്നല്ലേ പറഞ്ഞത്’ അമ്മ അലറി. ‘ഇല്ലമ്മെ ഇനി ഒരിക്കലും ഞാന്‍ പുറത്തിറങ്ങില്ല. സൂര്‍ സങ്കടപ്പെട്ടു പറഞ്ഞു. ഒന്നിനും കൊള്ളാത്തവനെന്ന് മുദ്രയടിക്കപ്പെട്ട അവന്‍ വരാന്തയിലൊരു കോണില്‍ പോയി പതിവായി ഇരിക്കും. അതുവഴി കടന്നുപോകുന്ന ഭജനസംഘക്കാരുടെ പാട്ടുകള്‍ അവന്റെ മനസ്സില്‍ കുളിര്‍മഴ ചൊരിഞ്ഞു. ദുഃഖം മറന്ന് സംഗീതത്തിലും ഭക്തിയിലും ലയിച്ച് വളരെ സമയം അവനിരിക്കും.
ഒരു പുതിയ ഉണര്‍വ്വ് സൂറിനുണ്ടായപോലെ ഇനി ഞാന്‍ പാട്ട് പഠിച്ച് പാടാന്‍ പോകുന്നു. അച്ഛന്‍ ചേട്ടന്മാര്‍ക്ക് ഗായത്രിയും വേദവും ചൊല്ലിക്കൊടുത്തപ്പോള്‍ അവനും അവിടെ ചെന്നിരുന്നു. അച്ഛന്‍ കോപിച്ച് ആട്ടിപ്പുറത്താക്കി. കണ്ണില്ലാത്തവന് അതും നിഷിദ്ധമായിരുന്നു. കൂട്ടുകാര്‍ അവനോട് അടുക്കളയില്‍ പോയി ചോറുവച്ചു പഠിക്കാന്‍ പറഞ്ഞു അവിടെയും സൂറിന് പരാജയം മാത്രം. അടുത്തനാള്‍ ഭജനസംഘം റോഡില്‍ എത്തിയപ്പോള്‍ ശബ്ദം ഉണ്ടാക്കാതെ ഇറങ്ങി നടന്ന് സൂര്‍ അവരുടെ പുറകെക്കൂടി. ഭജനക്കാര്‍ അവരുടെ താവളത്തില്‍ ചെന്നപ്പോഴാണ് അന്ധനായ കുട്ടിയെ കാണുന്ന്ത്. സംഘനേതാവ് ചോദിച്ചു. നീ എന്തിന് ഞങ്ങളുടെ കൂടെവന്നു എനിക്ക് സംഗീതം പഠിക്കണം. അവന്‍ പറഞ്ഞു. രാത്രി മുഴുവന്‍ പാട്ടുകേട്ട് അവന്‍ ഉറങ്ങി. നേരം വെളുത്തപ്പോള്‍ ആരുടെയും ശബ്ദം കേള്‍ക്കാനില്ല. അവര്‍ അവനെ ഉപേക്ഷിച്ച് പൊയ്ക്കഴിഞ്ഞിരുന്നു. സൂര്‍ വീണ്ടും ദുഃഖിതനായിരുന്നെങ്കിലും ഈശ്വരഭജനയില്‍മുഴുകി അവിടെത്തന്നെ ഒരു മരച്ചോട്ടില്‍ ഇരിക്കാനുറച്ചു. സൂര്‍ ഈശ്വരനെ വാഴ്ത്തി പാടിക്കൊണ്ടേയിരുന്നു. നാട്ടിന്‍ പുറത്തെ നല്ലവാരായ സ്ത്രീകള്‍ അവന് ഭക്ഷണം നല്കി. അവന്റെ ഭക്തി സംഗീതം അവര്‍ക്കിഷ്ടമായി.
കാലം കുറെ ചെന്നപ്പോള്‍ ദൈവം കൊച്ചൂസൂറിന് അത്ഭുതകരമായ ചില സിദ്ധികള്‍ നല്‍കി അനുഗ്രഹിച്ചു. ഉള്‍ക്കണ്ണുകൊണ്ട് പലതും പ്രവചിക്കാന്‍ അവന്‍ ശക്തനായി. ജനം അത്ഭുതങ്ങളോടെ ദൂരെ നിന്നു കാണാനും പ്രവചനം കേള്‍ക്കാനുമായി എത്തി. മക്കളെ ഇഷ്ടപ്പെട്ടവരും സമ്പത്ത് മോഷണം പോയവരും ഒക്കെ അവിടെയെത്തി ദിവ്യനായി അറിയപ്പെട്ടു. പുറമേ കാഴ്ചയില്ലെങ്കിലും അദ്ദേഹത്തിന്റെ അകം അവന്‍ പ്രകാശമാനമാക്കിയിരുന്നു. ജമീന്ദാര്‍മാരും രാജക്കന്മാരും സൂറിനെ കാണാനെത്തി. കാഴ്ചവസ്തുക്കള്‍ കൊണ്ടവര്‍ ആ ദിവ്യനെ വണങ്ങി. തങ്ങളുടെ രാജ്യത്തിലേക്കും കൊട്ടാരത്തിലേയക്കും അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു. സുഖങ്ങളും ഭോഗങ്ങളും ഒന്നും ആവശ്യമില്ലാത്ത അദ്ദേഹം അതൊക്കെ നിരസിച്ചു. അവസാനം ഒരു വലിയ ധനികന്‍ അദ്ദേഹത്തിന് പുല്ലും മുളയുംകൊണ്ട് ഒരു ആശ്രമം ഉണ്ടാക്കിക്കൊടുത്തു. മറ്റൊരു ഭക്തന്‍ സൂറിന് ഒറ്റകമ്പിയുള്ള ഒരു തംബുരു കാഴ്ചയായി വച്ചു. ധാരാളം ശിഷ്യന്മാര്‍ കൂടെ താമസിച്ച് അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ തുടങ്ങി.
ഒരുനാള്‍ ഉറക്കത്തില്‍ ഭഗവാന്‍ കൃഷ്ണന്റെ ദര്‍ശനം അദ്ദേഹത്തിനുണ്ടായി. ഉണര്‍ന്നെന്നീറ്റ് രാത്രി മുഴുവന്‍ ധ്യാനനിരതനായി കഴിച്ചു. പിറ്റേന്ന് ഉണര്‍ന്ന് തന്റെ തംബുരുവുമെടുത്ത് അവിടെ നിന്നും ഇറങ്ങി. ഇതറിഞ്ഞ ഗ്രാമീണര്‍ ഒന്നിച്ചുകൂടി ‘അങ്ങ് ഞങ്ങളെ വിട്ടുപോകാന്‍ പാടില്ല, ആ പാട്ട് കേള്‍ക്കാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല’ അവര്‍ പറഞ്ഞു. അവര്‍ക്കുവേണ്ടി പിന്നെയും ഭവിച്ചു കഴിഞ്ഞു. ഒരുനാള്‍ ഭഗവാന്‍ ഒരു ബാലന്റെ രൂപത്തില്‍ പ്രതൃക്ഷപ്പെട്ട് സൂറിന്റെ കൈപിടിച്ച് നിന്നെ ഞാന്‍ കൈപിടിച്ചു കൊള്ളാം, യാത്ര തുടരുക എന്നരുളി. സൂര്‍ദാസം അന്നുമുതല്‍ ഭഗവാനെ അന്വേഷിച്ച് യാത്രതുടങ്ങി. ഭഗവത് സ്തുതികള്‍ പാടി. സ്വന്തമായി എഴുതിക്കൂട്ടി.
ഒരിക്കല്‍ പരമ പണ്ഡിതനും ഭക്തനുമായ വല്ലഭാചാര്യര്‍ സൂര്‍ദാസിനെ കാണാനെത്തി. ഒരു പാട്ടുപാടാന്‍ അദ്ദേഹം അവശ്യപ്പെട്ടു. സൂര്‍ദാസ് ഇങ്ങനെ പാടി എന്നെപ്പോലെ ദുര്‍ഗുണം നിറഞ്ഞ ഒരുവനുണ്ടോ ഈ ലോകത്തില്‍ എന്നിട്ടും ഭഗവാന്‍ എന്റെ ഈ ശരീരത്തെ രക്ഷിച്ചു പോരുന്നതെന്തു കനിവാണ് ആ ഈശ്വരനോടുപോലും നന്ദിയും സ്‌നേഹവുമില്ലാത്ത നാം എത്ര നിന്ദിതരാണ്. വല്ലഭാചാര്യന്‍ സൂര്‍ദാസിന്റെ ഗുരുത്വം സ്വീകരിച്ചു. ധാരാളം വിജ്ഞാനം അദ്ദേഹത്തിന് പകര്‍ന്നു നല്‍കി. ആദ്യം നീ നിന്റെ ഞാനെന്ന ഭാവം ഉപേക്ഷിക്കുക. എല്ലാം ബ്രഹ്മമയമെന്ന് ധരിച്ച് ജീവിതം തുടരുക. അദ്ദേഹം ഉപദേശിച്ചു. ആചാര്യരുടെ ചെവിയില്‍ ഗുരുമന്ത്രിച്ച് ശ്രീകൃഷ്ണ ശരണംമമ’ പിന്നെ അവര്‍ മധുരയിലുള്ള വൃന്ദാവനത്തിലേക്കു പോയി. ഗോവര്‍ദ്ധനത്തിലെ ശ്രീനാഥ്‌ക്ഷേത്രത്തിലെത്തി. സൂര്‍ദാസിനെ അവിടത്തെ മുഖ്യപൂജാരിയായി അവരോധിച്ചു. ശ്രീകൃഷ്ണന്റെ ആയിരമായിരം ലീലകള്‍ കഥാരൂപത്തില്‍ തംബുരു മീട്ടിപ്പാടി അവിടത്തെ ജനങ്ങളെ മുഴുവന്‍ സൂര്‍ തന്റെ ആരാധരാക്കി.
ഒരിക്കല്‍ ഒരു വലിയ ഭക്തസംഘത്തിന്റെ മുന്നില്‍ സൂര്‍ദാസ് സംഗീതത്തില്‍ ലയിച്ചുനില്‍ക്കുമ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ സ്വന്തം സഹോദരന്മാരം കേള്‍ക്കാനുണ്ടായിരുന്നു അവര്‍ ഓടി വന്ന് സൂര്‍ദാസിനെ കെട്ടിപ്പിടിച്ച് ക്ഷമചോദിച്ചു. സൂര്‍ അവരെ സന്തോഷത്തോടെ സ്വീകരിച്ച് നെറുകയില്‍ ചുംബിച്ചു. പണ്ഡിതപാമരഭേദമന്യേ എല്ലാവരുടെ ചുണ്ടുകളിലും സൂര്‍ദാസിന്റെ കവിതകള്‍ തത്തിക്കളിച്ചു. ആ ഭക്തി സംഗീതത്തില്‍ സ്വയം മറന്നവര്‍ നൃത്തം ചെയ്തു. ഒരിക്കല്‍ ചക്രവര്‍ത്തി സൂര്‍ദാസിനെ കാണാനെത്തി. പാട്ടുകേട്ട് മോഹിതനായ ചക്രവര്‍ത്തി തന്റെ രാജ്യത്തെ ഒരു ഭാഗം സൂര്‍ദാസിന് ദാനം ചെയ്യാനൊരുങ്ങി. സൂര്‍ദാസിന്റെ പ്രതികരണം എന്തായിരുന്നന്നോ ഈ കാണുന്ന ചരാചരങ്ങളൊക്കെയും ഈശ്വരന്റെതാണ്. അതില്‍ നിന്ന് ഒരു ഭാഗമെടുത്ത് ഞാനോ താങ്കളോ സ്വന്തമാക്കുന്നതെങ്ങനെ സൂര്‍ദാസ് ദിവസവും കൃഷ്ണനെപ്പറ്റി ഓരോ സ്തുകികള്‍ രചിച്ച് പാടിയിരിരുന്നു.
ഓരോ ദിവസവും ക്ഷേത്രത്തിലെ കൃഷ്ണവിഗ്രഹത്തില്‍ ചാര്‍ത്തുന്ന അലങ്കാരങ്ങളെപ്പറ്റി ആയിരുന്നു ഈ സ്തുതികളെല്ലാം. ഒരു ദിവസം പൂജാരിയും മറ്റുള്ളവരും കൂടി ആലോചിച്ചു. അന്ധനായ സൂര്‍ദാസ് എങ്ങനെയാണ് ഇതൊക്കെ കാണുന്നപോലെ പാടുന്നത്. നമുക്ക് നാളെ ഒന്നു പരീക്ഷിക്കണം. പിറ്റേദിവസം ഭഗവാന്റെ വിഗ്രഹത്തില്‍ ഒന്നും ചാര്‍ത്താതെ പൂജിക്കാം. ആ ദിവസം സൂര്‍ദാസ് പാടി ഇന്നെന്റെ ഭഗവാന് എന്തേ ഒരലങ്കാരവും ഇല്ലാതെപോയി. അദ്ദേഹം ലോകത്തിന് അന്ധനായിരുന്നു. പക്ഷേ ഈശ്വരനെ കാണാന്‍ ആ ഭക്തന് കഴിഞ്ഞിരുന്നു. അന്തര്‍നേത്രങ്ങളെ പ്രകാശമാനമാക്കിയാണ് ഈശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിച്ചത്. ഉത്തരഭാരതം മുഴുവനും ഇന്നും മുഴങ്ങുന്ന സങ്കീര്‍ത്തനങ്ങള്‍ ആ പരമപവിത്രമായ ഹൃദയത്തില്‍ നിന്ന് ഉതിര്‍ന്നുവീണ മുത്തുകളാണ്.
Discussion about this post