ഇസ്ലാമാബാദ്: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ അഞ്ചു ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. മത്സ്യത്തൊഴിലാളികളായ നാലു പേര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെയാണ് മോചിപ്പിച്ചത്. കറാച്ചിയിലെ മാലിര്‍ ജില്ലാ ജയിലില്‍ ആറു മാസത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ നാലു മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഗാ അതിര്‍ത്തിയില്‍വച്ച് ഇവരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതായും പാക് അധികൃതര്‍ അറിയിച്ചു.
Discussion about this post