ട്രിപ്പോളി: ലിബിയയില്‍ നൂറുകണക്കിനാളുകളാണ് ആയുധങ്ങള്‍ സൈന്യത്തിന് കൈമാറിയത്. ബെന്‍ഗാസി പട്ടണത്തില്‍ മാത്രം എണ്ണൂറിലധികം പേര്‍ ആയുധങ്ങള്‍ കൈമാറി. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ രാജ്യത്ത് ജനങ്ങളെ നിരായുധീകരിക്കാനുള്ള സൈന്യത്തിന്റെ ശ്രമം വിജയിച്ചതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 11 ന് ബെന്‍ഗാസി നഗരത്തിലെ യുഎസ് കോണ്‍സുലേറ്റിലുണ്ടായ ആക്രമണത്തില്‍ യുഎസ് അംബാസഡര്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ലിബിയയില്‍ സജീവമായ തീവ്രവാദി സംഘങ്ങളായിരുന്നു ഇതിനുപിന്നില്‍. ഇത് തിരിച്ചറിഞ്ഞതോടെ തീവ്രവാദ സംഘങ്ങള്‍ക്കെതിരേ ജനരോഷവും ശക്തമായിരുന്നു. ഇതിനുശേഷമാണ് സൈന്യത്തിന്റെ വാക്കുകള്‍ മാനിച്ച് ആയുധങ്ങള്‍ കൈമാറാന്‍ ജനങ്ങള്‍ തീരുമാനിച്ചത്.
തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും ചെറുടാങ്കുകളും വരെ കൈമാറിയ ആയുധങ്ങളില്‍ ഉള്‍പ്പെടും. ലിബിയന്‍ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുടെ അനുകൂലികളും ഗദ്ദാഫി വിരുദ്ധസേനയിലെ അംഗങ്ങളും ആയുധങ്ങള്‍ കൈമാറിയവരില്‍ ഉള്‍പ്പെടുമെന്ന് സൈന്യം അറിയിച്ചു.
Discussion about this post