കൊളംബോ: ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്ഥാന്‍ 32 റണ്‍സ് വിജയം നേടി. തോറ്റെങ്കിലും റണ്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ സെമിയില്‍ കടന്നു. പാക്കിസ്ഥാന്‍ സെമി ഫൈനലിലെത്തി. 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന്റെ പോരാട്ടം 117 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ 112 എന്ന മാര്‍ജിന്‍ അവര്‍ മറികടന്ന് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയതാണ് അവര്‍ക്ക് സെമി ഉറപ്പാക്കിയത്. ഓസീസ് നിരയില്‍ മൈക് ഹസിയൊഴികെ മറ്റാര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. ഹസി പുറത്താകാതെ 54 റണ്‍സെടുത്തു. പാക്കിസ്ഥാനായി അജ്മല്‍ മൂന്നും ഹഫീസ്, റാസാ ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ഹഫീസ് നാലു റണ്‍സെടുത്തും ഇമ്രാന്‍ നസീര്‍ 14 റണ്‍സെടുത്തും പുറത്തായി. ഓസീസിനായി സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Discussion about this post