ഹോങ്കോങ്: യാത്രാ ബോട്ടുകള്‍ കൂട്ടിയിടിച്ച് ഹോങ്കോങില്‍ 36 പേര്‍ മരിച്ചു. ഹോങ്കോങ് തുറമുഖത്ത് ഉത്സവാഘോഷങ്ങള്‍ കാണുന്നതിനെത്തിവരാണ് അപകടത്തില്‍പ്പെട്ടത്. 100 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഒരു ബോട്ട് ഉടന്‍ മുങ്ങിത്താഴുകയായിരുന്നു. ഇത് മരണസംഖ്യ കൂടാനിടയാക്കിയതായി തുറമുഖ അധികൃതര്‍ അറിയിച്ചു. 120 യാത്രക്കാരും ജീവനക്കാരുമാണ് ഈ ബോട്ടില്‍ ഉണ്ടായിരുന്നത്.
Discussion about this post