ശ്രീനഗര്‍: 77-ാമത് ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അപര്‍ണ ബാലന് ഇരട്ടക്കിരീടം. വനിതാ ഡബ്ള്‍സിലും മിക്‌സഡ് ഡബിള്‍സിലുമാണ് അപര്‍ണ കിരീടമണിഞ്ഞത്. മിക്‌സഡ് ഡബ്ള്‍സില്‍ കോഴിക്കോട്ടുകാരായ അപര്‍ണയും അരുണ്‍വിഷ്ണുവും അടങ്ങിയ സഖ്യം അശ്വതി പൊന്നപ്പ-തരുണ്‍ കോന ജോഡിയെയാണ് തോല്പിച്ചത് (21-15, 14-21, 21-15).
Discussion about this post