ഷാങ്ഹായ്: ലോക ഒന്നാംനമ്പര്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ക്ക് വധഭീഷണി. ഒരു ബ്ലോഗിലാണ് വധഭീഷണി കാണപ്പെട്ടത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഫെഡററുടെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഫെഡറര്‍ കുടുംഭസമേതം ഇപ്പോള്‍ ചൈനയിലാണുള്ളത്. ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ എത്തിയതാണ് അദ്ദേഹം.
ഫെഡറര്‍ താമസിക്കുന്ന ഹോട്ടലിന് ഉള്‍പ്പെടെ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ ആറിനോ ഏഴിനോ ഫെഡററെ വകവരുത്തുമെന്നാണ് ഭീഷണിയിലുള്ളത്.
Discussion about this post