ദമാസ്‌കസ്: തുര്‍ക്കി വിമാനങ്ങള്‍ക്ക് സിറിയയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിറിയന്‍ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സിറിയയിലേക്കുള്ള റഷ്യന്‍ വിമാനം തുര്‍ക്കിയില്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് നിലത്തിറക്കിയതില്‍ പ്രതിഷേധിച്ചാണ് നടപടി.
ആയുധങ്ങള്‍ വിമാനത്തില്‍ കടത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തുര്‍ക്കി റഷ്യന്‍ വിമാനം അങ്കാറ എയര്‍പോര്‍ട്ടില്‍ നിര്‍ബന്ധിച്ച് ഇറക്കിയത്. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച്ചയാണ് വിമാനം അങ്കാറയില്‍ നിന്നും പുറപ്പെട്ടത്.
എന്നാല്‍ തുര്‍ക്കിയുടെ ആരോപണത്തെ എതിര്‍ത്ത സിറിയയും റഷ്യയെ സംഭവത്തില്‍ ശക്തമായ പ്രതിഷേധവും അറിയിച്ചിരുന്നു.
Discussion about this post