കോഴിക്കോട്: സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. പാലക്കാട് ജില്ല 305 പോയന്‍റ് നേടി. 145 പോയന്‍റ് നേടിയ കോഴിക്കോട് ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 117 പോയന്‍റ് നേടിയ ഇടുക്കി ജില്ല മൂന്നാം സ്ഥാനത്തെത്തി.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി. പി. ചന്ദ്രശേഖരന്‍, അസിസ്റ്റന്‍റ് കളക്ടര്‍ മീര്‍ മുഹമ്മദ് അലി, എന്‍.ആര്‍.എ.ഐ. വൈസ്പ്രസിഡന്‍റ് പ്രൊഫ. സണ്ണിതോമസ്, മുന്‍ ഇന്‍റര്‍നാഷണല്‍ ഷൂട്ടര്‍മാരായ പി.കെ. സജീവന്‍, ഫെലിക്‌സ് തോമസ്, വി.ബി. വിജി എന്നിവര്‍ മെഡല്‍ ദാനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി അധ്യക്ഷത വഹിച്ചു.
Discussion about this post