ഒഡന്‍സ്: ഇന്ത്യയുടെ സൈന നെഹ്വാളിന് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ജയത്തോടെ തുടക്കം. ഒന്നാം റൌണ്ടില്‍ ദക്ഷിണ കൊറിയയുടെ യോന്‍ ജു ബേയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തകര്‍ത്തത്. സ്കോര്‍: 21-17, 21-17. 39 മിനിറ്റുകൊണ്ട് സൈന മത്സരം പൂര്‍ത്തിയാക്കി. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവാണ് സൈന.
Discussion about this post