Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

വായാടിത്തം വരുത്തിയ വിന

by Punnyabhumi Desk
Oct 19, 2012, 06:34 pm IST
in സനാതനം

സവ്യസാചി

പണ്ട് ഒരു മലമുകളില്‍ ഒരു ഇലവുമരമുണ്ടായിരുന്നു. ശാഖോപശാഖകളായി വളര്‍ന്ന് പച്ചിലകള്‍ തഴച്ചുനിന്നിരുന്ന ആ ഇലവു മരത്തിന്റെ ചുവട്ടില്‍ നാനാതരം മൃഗങ്ങള്‍ വിശ്രമിക്കാറുണ്ട്. ഉച്ചവെയിലേറ്റ് വാടിവരുന്ന വഴിപോക്കരും താപസ്സരും ആ മരത്തണലില്‍വന്ന് പാരവശ്യം അകറ്റിപ്പോന്നു. ഒരുനാള്‍ ശ്രീനാരദമുനി ആ വഴിക്ക് വരാന്‍ ഇടയായി. മാനംമുട്ടെ വളര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന ഇലവുമരത്തെനോക്കി മഹര്‍ഷി പറഞ്ഞു ശാല്മലീ, നീ എത്ര സുന്ദരനാണ്. (ഇലവുമരത്തിന് സംസ്‌കൃതത്തില്‍ ശാല്മലീവൃക്ഷം എന്ന് പേര്‍) ഞങ്ങള്‍ക്കെല്ലാം നീ നിമിത്തം സുഖകിട്ടുന്നു. നിന്റെ തണലലില്‍ മദയാനകളടക്കം പക്ഷി മൃഗാദികള്‍ സസുഖം കഴിഞ്ഞുപോരുന്നു. നിന്റെ കൊമ്പുകളെയും ചില്ലകളെയും വായുദേവന്‍ വീശിയടിച്ച് ഒടിച്ചുകളയാത്തത് നീ അദ്ദേഹത്തിന്റെ മിത്രമായതുകൊണ്ടാവാം. വായുദേവന് നിന്നോട് വലിയ സ്‌നേഹമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഗിരിശൃംഖങ്ങളെപ്പോലും മറിച്ചിടാന്‍ കെല്പ്പുള്ള വായു നിന്നെ പാലിക്കുന്നത് സൗഹൃദമോ ബന്ധുത്ത്വമോ പരിഗണിച്ചുതന്നെയായിരിക്കും. ‘ഞാന്‍ അങ്ങയുടെ ആളാണ്’ എന്ന് നീ ഒരു പക്ഷെ വായുവിന്റെ സമക്ഷം വിനയാന്വിതനായി ഉണര്‍ത്തിച്ചിട്ടുണ്ടാവാം. അതുകൊണ്ടായിരിക്കും വായുദേവന്‍ നിന്നെ ഇങ്ങനെ പരിപാലിക്കുന്നത്.

ഇതുകേട്ട് ഉദ്ധതഭാവത്തോടെ ഇലവുമരം പറഞ്ഞു. ‘മാമുനേ, വായു എന്റെ ചങ്ങാതിയോ ചാര്‍ത്തക്കാരനോ ഒന്നുമല്ല. എന്നെ രക്ഷിക്കാന്‍ അവനാര് ബ്രഹ്മാവോ എന്റെ ബലത്തിന്റെയും ശൗര്യത്തിന്റെയും പതിനാറിലൊരംശംപോലം വായുവിനില്ല. മറ്റുമരങ്ങളേയും കൊടുമുടികളെയുമെല്ലാം തകര്‍ത്ത് വായു എന്റെ മുന്നിലെത്തുമ്പോള്‍ എന്റെ കരുത്തുകാട്ടിയാണ് ഞാന്‍ അവനെ തടയുന്നത്. നാരദന്‍ ശാല്മലീ, ഇക്കാര്യത്തില്‍ നിന്നോടു യോജിക്കാന്‍പാടില്ല. ഇന്ദ്രാദികള്‍ക്കുപോലും വായുവിനോളം കരുത്തില്ല. സമസ്തജീവജാലങ്ങളുടെയും ചലനത്തിന് നിദാനമായി വര്‍ത്തിക്കുന്നത് വായുദേവനത്രേ. വിടുവായത്ത്വം വിളമ്പുന്ന നീ യഥാര്‍ത്ഥത്തില്‍ ദുര്‍ബലനും ദുര്‍ബുദ്ധിയുമാണ്. അതുകൊണ്ടാണ് നീ ഇങ്ങനെ പച്ചക്കള്ളം പറയുന്നത്. ചന്ദനവും, ഈട്ടിയും തേക്കുമെല്ലാം നിന്നെക്കാള്‍ ശക്തരാണ്. എന്നിട്ടും അവരൊന്നും വായുദേവനെ അനാദരിക്കുന്നില്ല. കാരണം അവര്‍ക്കൊക്കെ സ്വശക്തിയെക്കുറിച്ചും വായുവിന്റെ ശക്തിയെക്കുറിച്ചും അറിവുണ്ട്. നിനക്കാകട്ടെ വായുവിന്റെ അനന്തപ്രഭാവത്തെക്കുറിച്ച് അറിയില്ല. ഏതായാലും നിന്റെ ഈ അഭിപ്രായം ഞാന്‍ വായുദേവനെ അറിയിക്കാം.

ഇലവുമരം പറഞ്ഞതെല്ലാം ശ്രീ നാരദനില്‍നിന്ന് കേട്ടറിഞ്ഞവായു കുപിതനായി. ഇലവിനോട് പറഞ്ഞു ശാല്മലേ, നീ നാരദമഹര്‍ഷിയോട് എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. നിനക്ക് എന്നെ മനസ്സിലായിട്ടില്ല. ഞാന്‍ വായുദേവന്‍. ഇപ്പോള്‍ത്തന്നെ വേണമെങ്കില്‍ നിനക്ക് എന്റെ കരുത്ത്‌ബോദ്ധ്യപ്പെടുത്തിത്തരാം. പ്രജകളെ സൃഷ്ടിച്ചപ്പോള്‍ ബ്രഹ്മദേവന്‍ നിന്റെ തണലില്‍ വിശ്രമിച്ചതോര്‍ത്താണ് ഞാന്‍ നിന്നോട് കരുണകാട്ടിയത്. ഇപ്പോള്‍ നീ സാധാരണജീവികളെപ്പോലെ എന്നെ അവഗണിക്കുന്നു. എന്റെ തനിരൂപം കാണിച്ചുതന്നാല്‍ പിന്നെ എന്നെ അവഹേളിക്കാനുള്ള ചങ്കൂറ്റം നിനക്കുണ്ടാവില്ല.

ഇലവ്, എങ്കില്‍ അതുതന്നെ ഒന്നുകാണട്ടെ. താങ്കള്‍ കോപിച്ചാല്‍ എന്നെ എന്തുചെയ്യാനാണ്. കരുത്തില്‍ ഞാന്‍ താങ്കളെക്കാള്‍ വളരെമേലെയാണ്. എനിക്ക് ഒട്ടുംഭയമില്ല. കായബലമുള്ളവനല്ല, ബുദ്ധിശക്തിയുള്ളവനാണ് ശരിക്കും ബലവാന്‍.

‘ എങ്കില്‍ നാളെ നിനക്ക് എന്റെ ശക്തി കാണിച്ചുതരാം’ എന്നുപറഞ്ഞ് വായുദേവന്‍ പോയി. അതോടെ രാത്രിയുമായി. വിടുവായത്ത്വം പറഞ്ഞുവെങ്കിലും വായുവിന്റെ അത്ര കരുത്ത് തനിക്കില്ലെന്ന് ഇലവുമരത്തിനു നന്നായറിയാമായിരുന്നു. വായുവിന്റെ മുമ്പിലെന്നല്ല മറ്റുപലവൃക്ഷങ്ങളുമായി താരതമ്യംചെയ്താലും താന്‍ ദുര്‍ബ്ബലനാണ്. അവരാരും ബുദ്ധിശക്തിയില്‍ തനിക്കൊപ്പമെത്തില്ല. ബുദ്ധികൊണ്ട് വായുവില്‍നിന്ന് രക്ഷനേടാം. മറ്റുമരങ്ങളും ഇങ്ങനെ ബുദ്ധിയുപയോഗിച്ചിരുന്നുവെങ്കില്‍ വായുവിന് അവരെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇപ്രകാരം ചിന്തിച്ച് അതിന്റെ കൊമ്പുകളും ചില്ലകളും ഇലകളും പൂക്കളും എല്ലാം ഒടിച്ചുകളഞ്ഞു. ഇനി കാറ്റടിച്ചാല്‍ തനിക്ക് ഒന്നും സംഭവിക്കില്ല എന്നുറച്ച് പുലര്‍കാലത്ത് വായുദേവന്‍ വരുന്നതും കാത്ത് നിന്നു. അനേകം മരങ്ങളെ കടപുഴക്കിക്കൊണ്ട് ശീല്ക്കാരത്തോടെ ക്രൂധനായി അവിടെ വന്നെത്തിയ വായുകണ്ടത് ഹരിതപത്രങ്ങളൊന്നുമില്ലാതെ ഒരു ഉണക്കുമരക്കുറ്റിപോലെ നില്‍ക്കുന്ന ഒരു ഇലവുമരത്തെയാണ്. ഇതുകണ്ടപ്പോള്‍ വായുവിന്റെ കോപം ശമിച്ചു. പുഞ്ചിരിച്ചുകൊണ്ട് വായുദേവന്‍ പറഞ്ഞു ശാല്മലീ, നിന്നെ ഈ രൂപത്തിലാക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ദുര്‍ബുദ്ധികൊണ്ടാണ് നീ ഇങ്ങനെ എന്റെ പരാക്രമത്തിനിരയായത്.

ഇതുകേട്ട് ലജ്ജയും വ്യസനവുംകൊണ്ട് ശാല്മലീ ചൂളിപോയി. ശ്രീ നാരദന്റെ വാക്കുകളോര്‍ത്ത് ആ വൃക്ഷം പശ്ചാത്തപിച്ചു. പ്രബലനോട് വിരോധം പുലര്‍ത്തുന്ന ദുര്‍ബലനായ മുഢന് ഇങ്ങനെ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഭീഷ്മര്‍ യുധീഷ്ടരനെ ധരിപ്പിച്ചു.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies