ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് ബ്രഗയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജാവിയര്‍ ഹെര്‍ണാണ്ടസിന്‍റെ ഇരട്ടഗോളാണ് യുണൈറ്റഡിനു വിജയം സമ്മാനിച്ചത്. 62-ാം മിനിറ്റില്‍ ജോണി ഇവാന്‍സ് യുണൈറ്റഡിനു വേണ്ടി ബ്രഗയുടെ ഗോള്‍വല കുലുക്കി വിജയം ഉറപ്പിച്ചു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഗോള്‍ നേടി യുണൈറ്റഡിനെ വിറപ്പിച്ച ബ്രഗ ഇരുപതാം മിനിറ്റില്‍ ലീഡ് നില ഉയര്‍ത്തിയതു യുണൈറ്റഡിനു തിരിച്ചടിയായി. അലന്‍ അസോരിയോയാണ് ബ്രഗയ്ക്കു വേണ്ടി രണ്ടു ഗോളുകള്‍ നേടി.
Discussion about this post