മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദിന് പുതിയ ടീം. മുംബൈയില്‍ നടന്ന ലേലത്തില്‍ കലാനിധിമാരന്റെ ഉടമസ്ഥതയില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ഗ്രൂപ്പ് 850 കോടി രൂപയ്ക്കാണ് ടീമിനെ സ്വന്തമാക്കിയത്. പ്രതിവര്‍ഷം 85 കോടി രൂപ മുടക്കില്‍ 10 വര്‍ഷത്തേക്കാണ് ടീമിന്റെ ഉടമസ്ഥാവകാശം. ഹൈദരാബാദില്‍ നിന്നുള്ള ടീമായ ഡെക്കാന്‍ ചാര്‍ജേഴ്സിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ബിസിസിഐ പുതിയ ടീമിനായി ലേലം നടത്തിയത്. ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഡെക്കാനെ ഐപിഎല്ലില്‍ നിന്നും ഒഴിവാക്കിയത്.
ആഭ്യന്തര സര്‍വീസ് നടത്തുന്ന സ്പൈസ് ജെറ്റും സണ്‍ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.
Discussion about this post