ലക്നോ: 28-ാമത് ദേശീയ ജൂണിയര്‍ മീറ്റില്‍ ഹരിയാനയെ 55 പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന് കേരളം കിരീടം തിരിച്ചുപിടിച്ചു. കേരളത്തിന് 465ഉം ഹരിയാനയ്ക്ക് 410ഉം പോയിന്റ് ലഭിച്ചു. കഴിഞ്ഞവര്‍ഷം ഹരിയാനയായിരുന്നു ചാമ്പ്യന്മാര്‍. സ്വര്‍ണ നേട്ടത്തില്‍ കേരളവും ഹരിയാനയും ഒപ്പത്തിനൊപ്പമാണ്. ഇരുടീമും 21 സ്വര്‍ണം വീതം നേടി. കഴിഞ്ഞ തവണ റാഞ്ചിയില്‍ നടന്ന മീറ്റില്‍ ഹരിയാനയ്ക്ക് 27 സ്വര്‍ണം ലഭിച്ചപ്പോള്‍ കേരളത്തിന് 23 സ്വര്‍ണമായിരുന്നു ലഭിച്ചത്. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം രണ്ടു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലവും സ്വന്തമാക്കി.
മൂന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്- 328 പോയിന്റ്. കേരളം 21 സ്വര്‍ണവും 29 വെള്ളിയും 20 വെങ്കലവും കേരളം നേടി.
Discussion about this post