ന്യൂയോര്‍ക്ക്: ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ച ന്യൂയോര്‍ക്ക് മാരത്തണ്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി മേയര്‍ മൈക്കല്‍ ബ്ളൂംബര്‍ഗ് അറിയിച്ചു. സാന്‍ഡി കൊടുങ്കാറ്റിന്റെ കെടുതികളില്‍നിന്നു നഗരം കരകയറുന്നതിനു മുമ്പ് മാരത്തണ്‍ നടത്തുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മാറ്റിവെച്ചത്. മാരത്തണിന്റെ പേരില്‍ വിവാദമുയര്‍ത്താന്‍ താത്പര്യപ്പെടുന്നില്ലെന്നും നഗരം ദുരിതം നേരിടുന്ന സാഹചര്യത്തില്‍ മത്സരാര്‍ഥികള്‍ക്കു സമ്മര്‍ദ്ധമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന മാരത്തണിനായി സിറ്റിയിലെ 20 മൈല്‍ റോഡ് അടച്ചിടേണ്ടിവരും. ആയിരം പോലീസുകാരെ നിയോഗിക്കണം. ഇതേസമയം, മാരത്തണ്‍ നടത്താന്‍ ചെലവഴിക്കുന്ന തുക നഗരത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിവാദമുണ്ടാക്കി മാരത്തണ്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബ്ളൂംബര്‍ഗ് പറഞ്ഞു.
Discussion about this post