കൊളംബോ: ശ്രീലങ്കയിലെ വെലിക്കട ജയിലില്‍ പരിശോധനയ്ക്കിടെയുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. 32 പേര്‍ക്ക് പരിക്കേറ്റു. മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കൊളംബോ നാഷണല്‍ ആസ്പത്രിയില്‍ എത്തിച്ചിട്ടുണ്ട്.
ജയിലില്‍ നടന്ന പരിശോധനയില്‍ പ്രകോപിതരായ തടവുകാര്‍ സൈനികരുടെ തോക്കുകള്‍ പിടിച്ചെടുത്ത് വെടിവയ്ക്കുകയായിരുന്നു. കലാപത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ചിലരും കൊല്ലപ്പെട്ടിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം സമീപത്തുള്ള റോഡുകള്‍ അടച്ചു. 4000 ത്തോളം തടവുകാരുള്ള വാലിക്കട ജയിലില്‍ 2010 ലും കഴിഞ്ഞ ജനവരിയിലും കലാപം നടന്നിട്ടുണ്ട്. ജയിലിലെ ആയുധപ്പുരയില്‍ നിന്ന് 82 തോക്കുകള്‍ തടവുകാര്‍ മോഷ്ടിച്ചതായും ഇതില്‍ മിക്കവയും കണ്ടെടുത്തതായും പുനരധിവാസ-ജയില്‍ നവീകരണ മന്ത്രി ചന്ദ്രസിരി ഗജധീര പാര്‍ലമെന്റില്‍ അറിയിച്ചു.
ഏഴു മലയാളികള്‍ ഉള്‍പ്പെടെ 33 ഇന്ത്യാക്കാര്‍ വെലിക്കട ജയിലില്‍ തടവിലുണ്ട്.
Discussion about this post