വാഷിംഗ്ടണ്‍: ഗാസയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഹില്ലരി നിരവധി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും യുഎസ് വിദേശകാര്യ വക്താവ് വിക്ടോറിയ ന്യൂലാന്‍ഡ് പറഞ്ഞു. സ്വന്തം ജനതയ്ക്ക് മേല്‍ റോക്കറ്റുകള്‍ പതിക്കുമ്പോള്‍ ഇസ്രേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാല്‍ യുദ്ധം ഒഴിവാക്കാനായി ലോകനേതാക്കള്‍ സ്വാധീനം ചെലുത്തണമെന്ന നിലപാടാണ് ഹില്ലരി ചര്‍ച്ചകളില്‍ സ്വീകരിക്കുന്നതെന്നും വിക്ടോറിയ ന്യൂലാന്‍ഡ് പറഞ്ഞു.
Discussion about this post