ആറ്റുകാല്‍: 2013 ലെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിലേക്കായി 11ന് കൂടിയ ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ 101 പേരടങ്ങുന്ന ഒരു ഉത്സവക്കമ്മിറ്റി രൂപീകരിച്ചു. 18 ന് ടന്ന യോഗത്തില്‍ ജി.ബാലകൃഷ്ണക്കുറുപ്പിനെ ജനറല്‍ കണ്‍വീനറായും കെ.ശിശുപാലന്‍ നായരെ ജോയിന്റ് കണ്‍വീനറായും വി.അയ്യപ്പന്‍നായരെ കുത്തിയോട്ടക്കമ്മിറ്റി കണ്‍വീനറായും എം.എ.അജിത് കുമാറിനെ പബ്ലിസിറ്റി കണ്‍വീനറായും ബി.മുരളീധരന്‍ നായരെ അക്കോമഡേഷന്‍ കമ്മിറ്റി കണ്‍വീനറായും ആര്‍.ജെ.പ്രദീപിനെ പ്രോഗ്രം കമ്മിറ്റി കണ്‍വീനറായും ജി.മണികണ്ഠന്‍ നായരെ അന്നദാനക്കമ്മിറ്റി കണ്‍വീനറായും ജി.സുശീലകുമാരിയെ വോളന്‍ഡീയര്‍ കമ്മിറ്റി കണ്‍വീനറായും വി.ചന്ദ്രശേഖരപിള്ളയെ റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനറായും ആര്‍.രാജന്‍ നായരെ പ്രൊസഷന്‍ ആന്‍ഡ് താലപ്പൊലി കമ്മിറ്റി കണ്‍വീനറായും തെരഞ്ഞെടുത്തു.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ഈമാസം 28ന് ബുധനാഴ്ച വൈകുന്നേരം 5ന് നടക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.
Discussion about this post