ലണ്ടന്‍: ഭോപ്പാല്‍ വിഷവാതക ദുരന്തം നടന്ന് 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇരകളായ ആയിരങ്ങള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്ന് ആംനെസ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അതുപോലെ തന്നെ ദുരന്തത്തിന് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളെ പറ്റി വിശദമായ പഠനങ്ങള്‍ നടന്നിട്ടില്ലന്നും ആംനെസ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തിന്റെ ബാക്കിപത്രമായി നഗരഹൃദയത്തില്‍ അവശേഷിക്കുന്ന മുന്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ 350 ടണ്‍ വിഷമാലിന്യങ്ങള്‍ ഇനിയും നീക്കം ചെയ്തിട്ടില്ല. ഫാക്ടറിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന 40,000 ജനങ്ങള്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാരും കമ്പനിയുടെ ഉടമകളായ ഡൌ കെമിക്കല്‍സും മുന്‍കൈ എടുത്ത് വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകണമെന്ന് ആംനെസ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. ഒന്നരലക്ഷത്തോളം ജനങ്ങള്‍ കരള്‍-ശ്വാസകോശ രോഗങ്ങള്‍ മൂലം വര്‍ഷങ്ങളായി വലയുകയാണ്. ഇരകള്‍ക്ക് നിര്‍ബന്ധമായും ന്യായമായ നഷ്ടപരിഹാരം നല്‍കണം. ഇന്ത്യന്‍ സര്‍ക്കാരും അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും ആംനെസ്റി ഇന്റര്‍നാഷണല്‍ ജെന്‍ഡര്‍ പ്രോഗ്രാം ഡയറക്ടര്‍ മധു മല്‍ഹോത്ര പറഞ്ഞു.
Discussion about this post