മെല്‍ബണ്‍: ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജര്‍മനി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പിച്ചു. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ പരാജയമാണിത്.
രണ്ടാം പകുതിയുടെ തുടക്കം വരെ ലീഡ് ചെയ്തിരുന്ന ഇന്ത്യയെ തുടര്‍ച്ചയായ രണ്ടു ഗോളുകളിലൂടെ ജര്‍മനി പിന്നിലാക്കുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനേയും ന്യൂസീലന്‍ഡിനേയും ഇന്ത്യ തോല്‍പിച്ചിരുന്നു. ഒളിംപിക് ചാംപ്യന്‍മാരായ ജര്‍മനി ഒന്‍പത് തവണ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയിട്ടുണ്ട്.
Discussion about this post