ഷിക്കാഗോ: ബഹിരാകാശ പര്യവേഷണ ഏജന്‍സിയായ നാസ വീണ്ടും ചൊവ്വാദൗത്യത്തിനൊരുങ്ങുന്നു. 2020 ല്‍ ചൊവ്വയില്‍ അടുത്ത പര്യവേഷണ വാഹനമയയ്ക്കാനാണ് നാസ തയാറെടുക്കുന്നത്. അടുത്തിടെ ചൊവ്വയിലേക്ക് വിക്ഷേപിച്ച ക്യൂരിയോസിറ്റി പേടകത്തില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങള്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് നാസ പുതിയ ദൗത്യത്തിന്റെ കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ഏഴാം ദൗത്യമായിരിക്കും. ചൊവ്വയില്‍ ജലത്തിന്റെയും പ്രാണവായുവിന്റെയും സാന്നിധ്യം ശരിവെക്കുന്ന തെളിവുകളാണ് ക്യൂരിയോസിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഇതാണ് നാസയെ കൂടുതല്‍ ഗവേഷണത്തിന് പ്രേരിപ്പിച്ചത്. 2030 ല്‍ ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കുന്നതിന് മുന്നോടിയായിട്ടാണ് 2020 ല്‍ പുതിയ പര്യവേഷണ വാഹനം അയയ്ക്കുകയെന്ന് നാസയിലെ ചാള്‍സ് ബോള്‍ഡന്‍ പറഞ്ഞു.
Discussion about this post